നേര്യമംഗലത്ത് ജനവാസ മേഖലയിൽ കാട്ടാനയ്ക്കു പുറകേ കാട്ടുപോത്തും; ജനങ്ങൾ പരിഭ്രാന്തിയിൽ 
Local

നേര്യമംഗലത്ത് ജനവാസ മേഖലയിൽ കാട്ടാനയ്ക്കു പുറകേ കാട്ടുപോത്തും; ജനങ്ങൾ പരിഭ്രാന്തിയിൽ

ഏതാനും ആഴ്ചകൾക്ക് മുൻപ് കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചെരിഞ്ഞിരുന്നു.

കോതമംഗലം: നേര്യമംഗലം- കാഞ്ഞിരവേലി റോഡിൽ ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ ശനിയാഴ്ച രാവിലെ കാട്ടുപോത്തിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. പ്രദേശത്ത് ഏതാനും മാസങ്ങൾക്ക് മുൻപ് കാട്ടാനയുടെ അക്രമണത്തിൽ ഇന്ദിര എന്ന വീട്ടമ്മ മരണപ്പെട്ടിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചെരിഞ്ഞിരുന്നു.

റബ്ബർ തോട്ടത്തിൽ കണ്ട കാട്ടുപോത്തിനെ നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്.

എപ്പോൾ വേണമെങ്കിലും കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ നാട്ടിലിറങ്ങാനുള്ള സാധ്യതയുള്ളതിനാൽ ജനവാസ മേഖലയിൽ അടിയന്തിരമായി ഫെൻസിങ്ങ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ