പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 

file image

Local

പെരുമ്പാവൂരിൽ വനിതാ ഡോക്റ്റർ വീടിനുള്ളിൽ മരിച്ച നിലയിൽ

അമിതമായ അളവിൽ മരുന്നു കുത്തിവച്ചതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.

Namitha Mohanan

എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ വനിതാ ഡോക്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്റ്റർ മീനാക്ഷി വിജയകുമാറിനെ ആണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ഡോക്റ്ററെ കാണാതെ വന്നതോടെ ഫ്ലാറ്റിലെ മറ്റു താമസക്കാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

അമിതമായ അളവിൽ മരുന്നു കുത്തിവച്ചതാണ് മരണകാരണമെന്ന് കരുതുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയാണ് ഡോക്റ്റർ മീനാക്ഷി.

സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. കൂടുതൽ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.

ഉന്നയിച്ച ചോദ‍്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ‍്യമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമു വ‍്യാഴാഴ്ച മണിപ്പൂരിലെത്തും

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല