ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു
തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. വടക്കാഞ്ചേരിയിലെ എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപം തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവം. ട്രെയിനിന്‍റെ ഡോറിന്‍റെ അടുത്ത് നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് പുറത്തേക്ക് വീണതാകാം എന്നാണ് നിഗമനം.
തൃശൂർ - ഷൊർണൂർ റെയിൽവേ പാതയ്ക്ക് സമീപത്തെ പുൽമേട്ടിൽ അവശനിലയിൽ കിടന്നിരുന്ന യുവാവിനെ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. യുവാവിനെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.