Local

മുക്കത്ത് മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സ്ഥിരമായി മീൻ പിടിക്കാൻ പോകുന്ന വ്യക്തിയായിരുന്നു രജീഷ് എന്നാണ് പ്രദേശവാസികൾ പറയുന്നത്

MV Desk

കോഴിക്കോട്: മുക്കത്ത് കാണാതായ യുവാവിനെ ചെറുപുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. മണാശേരി സ്വദേശിയായ രജീഷാണു മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുലർച്ചെ മീൻപിടിക്കാൻ പോയതായിരുന്നു.

സ്ഥിരമായി മീൻ പിടിക്കാൻ പോകുന്ന വ്യക്തിയായിരുന്നു രജീഷ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. അദ്ദേഹത്തിന്‍റെ ബൈക്കും മൊബൈൽ ഫോണും വലയും പുഴയരികിൽ നിന്നും കണ്ടെത്തി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല