തൃശൂരിൽ യുവാവ് ബസ് കയറി മരിച്ച സംഭവം: പ്രതിഷേധവുമായി ബിജെപി

 

representative image

Local

തൃശൂരിൽ യുവാവ് ബസ് കയറി മരിച്ച സംഭവം: പ്രതിഷേധവുമായി ബിജെപി

പിന്നിൽ നിന്നു വന്ന സ്വകാര്യ ബസ് ഇരുവരുടെയും ശരീരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തൃശൂർ: എംജി റോഡിൽ യുവാവ് ബസ് കയറി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. ഫാർമസി ജീവനക്കാരൻ വിഷ്ണുദത്ത് (22) ആണ് മരിച്ചത്. അമ്മ പത്മിനിയും ഒപ്പമുണ്ടായിരുന്നു.

പിന്നിൽ നിന്നു വന്ന സ്വകാര്യ ബസ് ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ അശുപത്രിയിലാണ്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.

ഇതിന് പിന്നാലെയാണ് ബിജെപി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ബിജെപി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്യാൻ‌ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കേരള സർവകലാശാലയിൽ പോര് മുറുകുന്നു; ജോയിന്‍റ് രജിസ്ട്രാർക്കെതിരേ നടപടി

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചു; ഗുജറാത്ത് സ്വദേശി പിടിയിൽ

ഭർത്താവ് മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യ ഒപ്പം താമസിച്ചത് ആറ് ദിവസം

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

കേരള സർവകലാശാല വിവാദം; അടിയന്തര റിപ്പോർട്ടു തേടി ഗവർണർ