വസായില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

 
Mumbai

എംഎല്‍സി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 8 സീറ്റില്‍ മത്സരിക്കും

ഭരണപക്ഷത്ത് ഷിന്‍ഡെ ബിജെപി തര്‍ക്കം രൂക്ഷം

Mumbai Correspondent

മുംബൈ: മഹാരാഷ്ട്ര നിയമനിര്‍മ്മാണ കൗണ്‍സിലേക്കുള്ള (എംഎല്‍സി) തിരഞ്ഞെടുപ്പില്‍് 17 സീറ്റുകളില്‍ എട്ടെണ്ണത്തിലും കോണ്‍ഗ്രസ് മത്സരിക്കും. സഖ്യത്തിലെ മറ്റ് കക്ഷികളായ ശിവസേന (ഉദ്ധവ് വിഭാഗം) ആറ് സീറ്റുകളിലും ശരദ് പവാറിന്റെ എന്‍.സി.പി മൂന്ന് സീറ്റുകളിലും മത്സരിക്കും.

തര്‍ക്കങ്ങളില്ലാതെ പ്രതിപക്ഷം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍, ഭരണപക്ഷമായ മഹായുതി സഖ്യത്തില്‍ (ബി.ജെ.പി-ഷിന്‍ഡെ ശിവസേന-അജിത് പവാര്‍ എന്‍.സി.പി) ം സീറ്റുകളെച്ചൊല്ലി വലിയ തര്‍ക്കമാണ് ഉടലെടുത്തത്. ഛത്രപതി സംഭാജിനഗര്‍,ജല്‍ന സീറ്റുകളിലാണ് തര്‍ക്കം.

ചന്ദ്രപൂര്‍, യവത്മാല്‍, ഭണ്ഡാര, അമരാവതി, അഹില്യാനഗര്‍, സോലാപൂര്‍, ധാരാശിവ് എന്നിവയ്ക്ക് പുറമെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാഗ്പൂര്‍ സീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ശിവസേന (ഉദ്ധവ്) റായ്ഗഡ്, ജല്‍ഗാവ്, പര്‍ഭണി-ഹിംഗോളി, ഛത്രപതി സംഭാജിനഗര്‍, നന്ദേഡ്, നാസിക് എന്നീ മണ്ഡലങ്ങളിലും എന്‍.സി.പി (ശരദ് പവാര്‍) പുണെ, താനെ, സാംഗ്ലി-സത്താറ സീറ്റുകളിലും ജനവിധി തേടും.

തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 1 ആണ്. ജൂണ്‍ 2-ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 4-ആണ്. ജൂണ്‍ 18-ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ജൂണ്‍ 22-ന് പ്രഖ്യാപിക്കും.

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ലാഭവിഹിതം വാഗ്ദാനം ചെയ്ത് 62 സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; 40കാരനെതിരേ കേസ്

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം