സച്ചിന്‍ അഹിറിന്റെ വീട്ടില്‍ നിന്ന് മോഷണം

 
Mumbai

ലജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സച്ചിന്‍ അഹിറിന്‍റെ വീട്ടില്‍ മോഷണം

നഷ്ടമായത് 2.65 കോടി രൂപയുടെ വസ്തുക്കള്‍

Mumbai Correspondent

മുംബൈ: മഹാരാഷ്ട്ര ലജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സച്ചിന്‍ അഹിറിന്റെ വര്‍ളിയിലെ വസതിയില്‍ നിന്ന് 2.65 കോടി രൂപയുടെ മോഷണം നടത്തിയ കേസില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റിലായി. പ്രവീണ്‍ സോളങ്കിയാണ് (45) പിടിയിലായത്. 20 വര്‍ഷത്തിലേറെയായി ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

സ്വര്‍ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, വെള്ളി വസ്തുക്കള്‍, പണം എന്നിവയാണ് മോഷ്ടിച്ചത്. മറ്റ് മൂന്ന് വീട്ടുജോലിക്കാര്‍ ഒളിവിലാണ്. അവരെ കണ്ടെത്താന്‍ മുംബൈ ക്രൈംബ്രാഞ്ച് തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി വിലപിടിപ്പുള്ള വസ്തുക്കള്‍ വീട്ടില്‍നിന്ന് അപ്രത്യക്ഷമാകുകയാണെന്ന് ആരോപിച്ച് അഹിറിന്റെ മകന്‍ കൃഷ്ണ അഹിര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവ നഷ്ടമായതായി കണ്ടെത്തിയത്. തുടര്‍ന്ന് പ്രവീണിനെ ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര പറന്നുപോയി

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ