അമ്മ' എത്ത്നിക് ഫെസ്റ്റ് ഇന്ന് മുതല്‍

 
Mumbai

'അമ്മ' എത്ത്നിക് ഫെസ്റ്റ് തുടങ്ങുന്നു

ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 7ന്

Mumbai Correspondent

മുംബൈ: കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും തനത് കലകളും സാംസ്‌കാരിക പൈതൃകവും കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന 'മറാഠി-മലയാളി എത്ത്നിക് ഫെസ്റ്റ്' ഏഴാം സീസണിന് വെള്ളിയാഴ്ച വര്‍ളിയിലെ നെഹ്റു സയന്‍സ് സെന്‍ററിൽ തുടക്കമാകും. ഞായറാഴ്ച പരിപാടികള്‍ സമാപിക്കും.

ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലും, 22-ലെ സമാപന സമ്മേളനത്തിലും മഹാരാഷ്ട്ര രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗവാന്‍, മുംബൈ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രവീന്ദ്ര കുല്‍ക്കര്‍ണി തുടങ്ങിയവര്‍ വിവിധ ചടങ്ങുകളില്‍ മുഖ്യാതിഥികളാകും.നെഹ്റു സയന്‍സ് സെന്റര്‍ ഡയറക്ടര്‍ ഉമേഷ് കുമാര്‍ റുസ്തഗി, 'അമ്മ' പ്രസിഡന്റും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ജോജോ തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വ്യാഴാഴ്ചയോടെ കേരളത്തിൽ കാലവർഷമെത്തും; ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം മഴ, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

'താലി' ഊരിവയ്ക്കുന്നത് ഭർത്താവിനോട് കാണിക്കുന്ന ക്രൂരത; വിവാഹ മോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

കാത്തിരിപ്പിനൊടുവിൽ വിളിയെത്തി; ഇന്ത‍്യൻ ടീമിന്‍റെ നെറ്റ് ബൗളറാകാൻ ആക്വിബ് നബി

കെ. അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു

പ്രതിപക്ഷ ഉപനേതാവ് പദവി വേണം, ഇല്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരും; മുന്നറിയിപ്പുമായി സിപിഐ