മണ്ഡല പൂജ മഹോത്സവം

 
Mumbai

ആന്‍റോപ് ഹില്‍ മണ്ഡല പൂജ മഹോത്സവം

രാവിലെ 5ന് മഹാഗണപതി ഹോമത്തോടെ തുടക്കം

Mumbai Correspondent

മുംബൈ: ആന്‍റോപ് ഹില്‍ അയ്യപ്പ മിഷന്‍റെ ആഭിമുഖ്യത്തില്‍ അന്‍പത്തിനാലാമത് മണ്ഡല പൂജ മഹോത്സവം ഡിസംബര്‍ 13ന് നടത്തും.

സിജിഎസ് കോളനിയിലെ സെക്റ്റര്‍ ഏഴിലുള്ള സമാജ് സദന്‍ കമ്യൂണിറ്റി (ഗൃഹ കല്യാണ്‍ കേന്ദ്ര) ഹാളില്‍ കാഞ്ഞാണി പഴങ്ങാപ്പാറമന മണികണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും ചടങ്ങുകള്‍.

രാവിലെ 5ന് മഹാഗണപതി ഹോമത്തോടെ തുടക്കം. തുടര്‍ന്ന് ആവാഹനം. ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ നാരായണീയ പാരായണം, ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം (ശാസ്താപ്രീതി) ,വൈകിട്ട് ആറ് മണിമുതല്‍ ഭജന തുടര്‍ന്ന് ദീപാരാധനയും ഹരിവരാസനം ആലപിച്ച് ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുമെന്ന് പ്രസിഡന്‍റ് ആര്‍.വി. വേണുഗോപാല്‍ 9821042212 അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ