നൃത്തതരംഗണി ഉത്സവ് നടത്തി

 
Mumbai

നൃത്തതരംഗണി ഉത്സവ് നടത്തി

പങ്കെടുത്തത് ഒട്ടേറെ പ്രമുഖര്‍

Mumbai Correspondent

മുംബൈ: ഇന്ത്യന്‍ ക്ലാസിക്കല്‍ഫോക് കലാരൂപങ്ങളുടെ വൈവിധ്യം ആഘോഷിച്ചുകൊണ്ട് നൃത്തതരംഗിണി ഉത്സവ്, രണ്ട് ദിവസങ്ങളിലായി മുംബൈയില്‍ നടത്തി. ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ പങ്കെടുത്ത ഈ ഉത്സവം, ക്ലാസിക്കല്‍ നൃത്തസംഗീത പൈതൃകത്തിന്‍റെ മികവാര്‍ന്ന അവതരണമായി മാറി.

സാമൂഹ്യ പ്രവര്‍ത്തകയും ബിജെപി മുംബൈ സൗത്ത് ഇന്ത്യന്‍ സെല്‍ സെക്രട്ടറിയുമായ സ്മിത സിമി നായര്‍, റിട്ടയേര്‍ഡ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ ആനന്ദ് പ്രകാശ് സിംഗ്, പ്രശസ്ത നൃത്ത നിരൂപകന്‍ ഗുരു വിജയ് ശങ്കര്‍, ക്ലാസിക്കല്‍ ഗായിക സ്മിത ഛായ സാകറെ, ടി-സീരീസ് ഭജനഗായകന്‍ ചേതന്‍ മല്‍ഹോത്ര തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.

സരസ്വതി കലാകേന്ദ്ര & റിസര്‍ച്ച് സെന്‍റർ ഡയറക്ടറും പ്രിന്‍സിപ്പളുമായ സുബിത വി. മുരളിയുടെ നേതൃത്വത്തില്‍, ഷാലിമാര്‍ ഇവന്റ്‌സിലെ അഭിരാം മുരളിയും സംഘവും പരിപാടികളുട സംഘാടനത്തിന് നേതൃത്വം നല്‍കി.

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടി; കനത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം

പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ലാഭവിഹിതം വാഗ്ദാനം ചെയ്ത് 62 സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; 40കാരനെതിരേ കേസ്

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി