സിദ്ധാന്ത് കപൂര്‍

 
Mumbai

മയക്കുമരുന്ന് ഇടപാട്; നടന്‍ സിദ്ധാന്ത് കപൂറിന് നോട്ടീസ്

ശ്രദ്ധ കപൂറിനെയും ചോദ്യം ചെയ്‌തേക്കും

Mumbai Correspondent

മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കൂടി ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് പോലീസ് നടപടി.

ശക്തി കപൂറിന്‍റെ മകനും നടി ശ്രദ്ധ കപൂറിന്‍റെ സഹോദരനുമായ സിദ്ധാന്തിനോട് നവംബര്‍ 25 ന് മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.

252 കോടി രൂപയുടെ മെഫെഡ്രോണ്‍ പിടികൂടിയ കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് സലിം മുഹമ്മദ് സുഹൈല്‍ ഷെയ്ഖിനെ ചോദ്യം ചെയ്യുന്നതിനിടെ ശ്രദ്ധ കപൂര്‍, സിദ്ധാന്ത് കപൂര്‍, നോറ ഫത്തേഹി തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞിരുന്നു. ഇവര്‍ക്കും വൈകാതെ നോട്ടീസ് അയച്ചേക്കും.

മലപ്പുറം പള്ളി വിഷയത്തിൽ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി

തുടർച്ചയായ തിരിച്ചടി ചരിത്രത്തിലാദ്യം; ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി62 ദൗത്യം പരാജയം

കുതിച്ച് സ്വർണവില; പവന് 1,240 രൂപയുടെ വർധന

സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

കുമ്പളയിൽ ടോൾ പിരിവ് തുടങ്ങി; സംഘർഷം, എംഎൽഎയെ അറസ്റ്റു ചെയ്തു നീക്കി