താനെയില്‍ ജനവാസ മേഖലയില്‍ പുലി
മുംബൈ: താനെയിലെ പൊഖ്‌റണ്‍ റോഡ് നമ്പര്‍ 2 ന് സമീപത്ത് പുലിയിറങ്ങതോടെ ഭീതിയിലായി പ്രദേശവാസികള്‍ .ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയിലാണ് പുലിയെ കണ്ടത്. ബഥനി ആശുപത്രിക്ക് സമീപമുള്ള അടച്ചിട്ട ഫാക്ടറി പരിസരത്താണ് പുലിയെ കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലരും പങ്ക് വെച്ചിരുന്നു.
വിവരം ലഭിച്ചതോടെ വര്‍ത്തക് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വനവകുപ്പ് സംഘവും ഉടന്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനും സഞ്ചാരപാത നിരീക്ഷിക്കാനുമായി ഫാക്ടറി പരിസരത്ത്് ക്യാമറകള്‍ സ്ഥാപിച്ചു.
പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. നീക്കങ്ങള്‍ മനസിലാക്കാന്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചുവരികയാണ്,അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അതേസമയം താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗറിനടുത്തുള്ള വര്‍ലി പാടയിലും പുലിയെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.