ലോക്കല്‍ ട്രെയിനപകടം ; എന്‍ജിനീയര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
താനെ : ജൂണ്‍ ഒന്‍പതിന് മുംബ്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് യാത്രക്കാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് എന്‍ജിനിയര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ താനെ കോടതി തള്ളി.
കസാറയിലേക്കും ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലേക്കും പോയ രണ്ട് തീവണ്ടികള്‍ വളവിലൂടെ കടന്നുപോകുമ്പോള്‍ ഫുട്‌ബോര്‍ഡിലുള്ള യാത്രക്കാര്‍ താഴെവീഴുകയായിരുന്നു.
യാത്രക്കാരുടെ ബാഗുകള്‍ പരസ്പരം ഉരഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ ട്രാക്കിലേക്കു വീണെന്നായിരുന്നു പ്രാഥമികറിപ്പോര്‍ട്ടുകള്‍.പിന്നീട് അന്വേഷണ സമിതി ഇത് ശരിവച്ചതോടെ എന്‍ജീനിയര്‍മാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.