സുധീഷ് നായർ
നാസിക് സ്വദേശിയും ഇന്ത്യൻ ഡഫ് ക്രിക്കറ്റ് ടീമിലെ അംഗവുമായ സുധീഷ് നായർ, ഇന്‍റർനാഷണൽ വേൾഡ് റെക്കോർഡ്സിന്‍റെ ഇന്റർനാഷണൽ ഐക്കൺ അവാർഡിന് അർഹനായി. ക്രിക്കറ്റ് മേഖലയിലെ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
നിശബ്ദതയുടെ ലോകത്ത് നിശ്ചയദാർഢ്യത്തിന്‍റെ തിളക്കമാണ് സുധീഷിന്‍റെ നേട്ടം. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സുധീഷ്, കായികലോകത്തിനു തന്നെ മാതൃകയായി മാറി.
സ്വന്തം കഴിവ് തിരിച്ചറിയുകയും, അതിനൊപ്പം ആത്മാർത്ഥതയും നിശ്ചയദാർഢ്യം ലക്ഷ്യബോധവുമുള്ള പ്രയത്നവും കൂടിയായപ്പോൾ ആകാശത്തിന്‍റെ അതിരുകൾ ഭേദിച്ച മുന്നേറ്റം തന്നെയായി. അത് ഭിന്നശേഷിയുള്ള കായികതാരങ്ങൾക്കും യുവാക്കൾക്കും പ്രചോദവുമായി.
ഒരു അവാർഡിനപ്പുറം, സ്വപ്നങ്ങളുടെയും ആത്മവിശ്വാസത്തിന്‍റെയും വിജയഗാഥയെ ഉയർത്തിപ്പിടിക്കുന്നതാണ് നാസിക് നിവാസിയായ ഈ മലയാളി യുവാവിന്‍റെ ജീവിതം.