അക്ഷര സന്ധ്യയുടെ വാര്‍ഷികാഘോഷത്തില്‍
നവിമുംബൈ: പുറം വായന കൊണ്ട് നോവലിനെ വിലയിരുത്താനാവില്ലെന്ന് എഴുത്തുകാരിയും കോളെജ് അധ്യാപികയുമായ ആര്‍. രാജശ്രീ. മുംബൈയില്‍ ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ സാഹിത്യ സദസായ അക്ഷരസന്ധ്യയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മാധ്യമ പ്രവര്‍ത്തകന്‍ പി.ആര്‍. സഞ്ജയ് പരിപാടികള്‍ നിയന്ത്രിച്ചു. എം.ജി. അരുണ്‍, എന്‍. ശ്രീജിത്ത്, പ്രേമന്‍ ഇല്ലത്ത്, സി.പി. കൃഷ്ണകുമാര്‍, ജി.വിശ്വനാഥന്‍, അജിത് ശങ്കരന്‍, സുചിത്ര ,സമാജം പ്രസിഡന്‍റ് കെ.എ. കുറുപ്പ്, ജനറല്‍ സെക്രട്ടറി പ്രകാശ് കാട്ടാക്കട, അനില്‍ പെരുമല, കെ.ടി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.