ലോണാവാല

 
Mumbai

ലോണാവലയിലേക്ക് 500 രൂപയ്ക്ക് എസി ബസില്‍ ഒരു യാത്ര

പുനെയില്‍ നിന്നാണ് ബസ് സര്‍വീസ്

Mumbai Correspondent

പുനെ: 500 രൂപ ടിക്കറ്റില്‍ ഒരു ദിവസത്തെ പുനെ-ലോണാവാല വിനോദസഞ്ചാരത്തിന് വഴിയൊരുക്കി നഗരസഭയുടെ ആഡംബര ബസ് സര്‍വീസ് ആരംഭിച്ചു. ലോണാവാലയിലെ പ്രധാനസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കിയാണ് പുനെ മഹാനഗര്‍ പരിവാഹന്‍ മഹാമണ്ഡല്‍ ലിമിറ്റഡിന്‍റെ (പിഎംപിഎംഎല്‍) എസി ബസ് സര്‍വീസുകള്‍ തുടങ്ങിയത്.

ലോണവാലയിലെ ചരിത്രപ്രസിദ്ധമായ കര്‍ല ഗുഹകള്‍, ഏകവീര ക്ഷേത്രം, ആകര്‍ഷകമായ വാക്‌സ് മ്യൂസിയം, കാട്ടിലെ ടൂറിസ്റ്റ് സ്‌പോട്ടുകള്‍, അണക്കെട്ട്, ധ്യാന യോഗ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. വര്‍ഷം മുഴുവനും മഴക്കാലത്ത് പ്രത്യേകിച്ചും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ലോണാവാലയിലെ പ്രധാന വിനോദകേന്ദ്രങ്ങളാണിവ. രാവിലെ 7.30ന് പുനെയില്‍ നിന്ന് പുറപ്പെടുന്ന ബസ് വൈകിട്ട് ഏഴോടെ തിരിച്ചെത്തും.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി