ഗുജറാത്ത് ഗവര്‍ണര്‍ക്ക് മഹാരാഷ്ട്രയുടെ അധികച്ചുമതല

 
Mumbai

ഗുജറാത്ത് ഗവര്‍ണര്‍ക്ക് മഹാരാഷ്ട്രയുടെ അധികച്ചുമതല

ആചാര്യ ദേവവ്രത് 2019 മുതല്‍ ഗുജറാത്ത് ഗവര്‍ണര്‍

മുംബൈ : ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട സി.പി. രാധാകൃഷ്ണന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍സ്ഥാനം ഒഴിഞ്ഞു. ഇതിനെത്തുടര്‍ന്ന് ഗുജറാത്ത് ഗവര്‍ണറായ ആചാര്യദേവവ്രതിന് മഹാരാഷ്ട്രയുടെ അധികച്ചുമതല നല്‍കി.

ആചാര്യ ദേവവ്രത് 2019 മുതല്‍ ഗുജറാത്ത് ഗവര്‍ണറായി സേവനമനുഷ്ഠിക്കുന്നു. 2015 ഓഗസ്റ്റ് മുതല്‍ 2019 ജൂലായ് വരെ ഹിമാചല്‍പ്രദേശ് ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചരിത്രത്തിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദം നേടിയിടുള്ള ദേവവ്രത് പ്രകൃതിചികിത്സയിലും യോഗയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. 2024 ജൂലായിലാണ് മഹാരാഷ്ട്രഗവര്‍ണറായി രാധാകൃഷ്ണന്‍ ചുമതലയേറ്റത്.

"ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്‍റെയും നാടാണിത്''; പ്രധാനമന്ത്രി മണിപ്പൂരിൽ

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം

രാശി ശരിയല്ലെന്ന കുത്തുവാക്ക്; 41 ദിവസം പ്രായമുളള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ

143 പാലങ്ങൾ, 45 തുരങ്കങ്ങൾ, 16 വർഷം...; ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മിസോറാമിലെ ആദ്യത്തെ റെയിൽ പാത!

അമീബിക് മസ്തിഷ്ക ജ്വരം; മരിച്ചവരുടെ കണക്ക് തിരുത്തി ആരോഗ്യ വകുപ്പ്