ഓറഞ്ച് ഗേറ്റ് തീരദേശ റോഡ് തുരങ്കനിര്‍മാണം ആരംഭിച്ചു
മുംബൈ: സൗത്ത് മുംബൈയിലെ ഓറഞ്ച് ഗേറ്റിനും മറൈന്‍ ഡ്രൈവിനും ഇടയില്‍ നിര്‍മിക്കുന്ന കോസ്റ്റല്‍ റോഡ് തുരങ്കത്തിന്‍റെ നിര്‍മാണത്തിന്‍റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ സ്ഥാപിച്ചു.. 9.25 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന തുരങ്കം ഒരു എന്‍ജിനിയറിങ് വിസ്മയമായിരിക്കുമെന്ന് സ്ഥാപിക്കല്‍ ചടങ്ങില്‍ ഫഡ്‌നാവിസ് പറഞ്ഞു.
സെന്‍ട്രല്‍ റെയില്‍വേ, വെസ്റ്റേണ്‍ റെയില്‍വേ ട്രാക്കുകള്‍ക്കും ഭൂഗര്‍ഭമെട്രോ മൂന്ന് ലൈനിന് 50 മീറ്റര്‍ താഴെയും കൂടിയായിരിക്കും ഇത് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് ആളുകളുടെ ആയിരക്കണക്കിന് മണിക്കൂറുകള്‍ ലാഭിക്കുമെന്ന് പദ്ധതിക്കായുള്ള ടണല്‍ ബോറിംഗ് മെഷീന്റെ (ടിബിഎം) പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് ഫഡ്‌നവിസ് പറഞ്ഞു. നിരവധി പൈതൃക സ്വത്തുക്കള്‍ ഉള്‍പ്പെടെ 700 ഘടനകള്‍ക്ക് കീഴിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്. 8000 കോടി രൂപയിലേറൈയാണ് പദ്ധതിച്ചെലവ്. നിലവില്‍ 20 മിനിറ്റ് വേണ്ട മറൈന്‍ ഡ്രൈവ് സിഎസ്എംടി യാത്ര തുരങ്കം പൂര്‍ത്തിയാകുന്നതോടെ 5 മിനിറ്റ് കൊണ്ടെത്താന്‍ സാധിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.