ആമിര്‍ ഖാന്‍
മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. പഹല്‍ഗാം ഭീകരാക്രമണം ക്രൂരമായിരുന്നു. നമ്മുടെ രാജ്യത്ത് അതിക്രമിച്ചുകയറി സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ത്ത തീവ്രവാദികളുടെ ഭീരുത്വമാണ് ഇത് കാണിക്കുന്നത്. തീവ്രവാദികളെ മുസ്‌ലിംങ്ങളായും മനുഷ്യരായും കണക്കാക്കാനാകില്ലെന്നും നടന്‍ അമീര്‍ ഖാന്‍ പറഞ്ഞു.
തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍. താരത്തിന്‍റെ പുതിയ ചിത്രം ജൂൺ 20ന് ആണ് റിലീസ് ആകുന്നത്.