എസിപി ഭരത് ഗെയ്‌ക്‌വാദ്, ഭാര്യ മോനി 
Mumbai

ഭാര്യയെയും ബന്ധുവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം എസിപി ആത്മഹത്യ ചെയ്തു

അമരാവതിയിലെ എസിപിയായ ഭരത് ഗെയ്‌ക്‌വാദ് (54) ആണ് മരിച്ചത്

പുണെ: ഭാര്യയെയും ബന്ധുവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം എസിപി ആത്മഹത്യ ചെയ്തു മഹാരാഷ്ട്രയിൽ പുണെക്കടുത്ത ബാലേവാഡിയിലാണ് സംഭവം. ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സൂപ്രണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നു.

അമരാവതിയിലെ എസിപിയായ ഭരത് ഗെയ്‌ക്‌വാദ് (54) ആണ് മരിച്ചത്. ഭാര്യ മോനി (44), സഹോദര പുത്രൻ ദീപക്ക് (35) എന്നിവരെ വെടിവച്ച ശേഷം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്‌ച പുലർച്ചെയോടെയായിരുന്നു സംഭവം.

പുണെയിലെ ബാലേവാഡിയിലാണ് എസിപിയുടെ വീട്. പുലർച്ചെ വീട്ടിലെത്തിയ എസിപി സർവീസ് റിവോൾവർ ഉപയോ​ഗിച്ച് വെടിവെക്കുകയായിരുന്നു. സംഭവത്തിൽ ചതുർശൃംഗി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ