ക്ഷേത്രത്തിനരികിൽ പുകയില ചവച്ച് തുപ്പി; 8 പൂജാരിമാർക്കെതിരേ നടപടി

 
Mumbai

ക്ഷേത്രത്തിനരികിൽ പുകയില ചവച്ച് തുപ്പി; 8 പൂജാരിമാർക്കെതിരേ നടപടി

സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് 8 പൂജാരിമാർക്കും ട്രസ്റ്റ് നോട്ടീസ് നൽകിയിരുന്നു.

നീതു ചന്ദ്രൻ

മുംബൈ: ക്ഷേത്ര പരിസരത്ത് പുകയില ചവച്ച് തുപ്പിയ 8 പൂജാരിമാർക്കെതിരേ നടപടി സ്വീകരിച്ച് മുംബൈയിലെ തുൽജ ഭവാനി ക്ഷേത്രം മാനേജിങ് ട്രസ്റ്റ്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് 8 പൂജാരിമാർക്കും ട്രസ്റ്റ് നോട്ടീസ് നൽകിയിരുന്നു. ആറു പേരാണ് നോട്ടീസിന് മറുപടി നൽകിയത്. പുകയില ഉപയോഗിച്ചതിനും ക്ഷേത്രപരിസരത്ത് തുപ്പിയതിനും ഇവർ മാപ്പ‌പേക്ഷിച്ചിട്ടുണ്ട്.

ഇവരെ ഒരു മാസത്തേക്കും നോട്ടീസിന് മറുപടി നൽകാത്ത മറ്റു രണ്ടു പേർക്ക് 3 മാസത്തേക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയതായി ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്