പ്രാർഥനകൾക്ക് നന്ദി; സുഖമായിരിക്കുന്നുവെന്ന് നടൻ ഗോവിന്ദ  
Mumbai

പ്രാർഥനകൾക്ക് നന്ദി; സുഖമായിരിക്കുന്നുവെന്ന് നടൻ ഗോവിന്ദ

കൃത്യസമയത്ത് നൽകിയ സഹായത്തിനും പരിചരണത്തിനും ഡോക്ടർമാരോടും അദ്ദേഹം നന്ദി പറഞ്ഞു.

മുംബൈ: ആരാധകരുടെ പ്രാർത്ഥനക്ക് നന്ദി അറിയിച്ച് ബോളിവുഡ് നടൻ ഗോവിന്ദ. സ്വന്തം റിവോൾവറിൽ നിന്ന് രാവിലെയാണ് ഗോവിന്ദയ്ക്ക് അബദ്ധത്തിൽ കാലിൽ വെടിയേറ്റത്. ഉടൻ തന്നെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെ കൊൽക്കത്തയിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ അദ്ദേഹത്തിന്‍റെ വസതിയിൽ 4:45 നായിരുന്നു സംഭവം.

മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിൽനിന്ന് തന്‍റെ വക്താവ് വഴി അയച്ച വോയ്‌സ് ക്ലിപ്പിലാണ് താൻ സുഖമായിരിക്കുന്നുവെന്നും ആരാധകരുടെ പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി പറയുന്നതായും അ​ദ്ദേഹം അറിയിച്ചത്. കൃത്യസമയത്ത് നൽകിയ സഹായത്തിനും പരിചരണത്തിനും ഡോക്ടർമാരോടും അദ്ദേഹം നന്ദി പറഞ്ഞു.

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ഉപകരണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു