രവീണ ടണ്ഠൻ 
Mumbai

രവീണ ഠണ്ടന്‍റെ കാർ ഇടിച്ച് മൂന്നു പേർക്ക് പരുക്കെന്ന് പരാതി|Video

കാറിൽ നിന്നിറങ്ങിയ താരം മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.

നീതു ചന്ദ്രൻ

മുംബൈ: ബോളിവുഡ് താരം രവീണ ഠണ്ടന്‍റെ കാറിടിച്ച് മൂന്നു പേർക്ക് പരുക്ക്. മുംബൈയിലെ ബാന്ദ്രയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന താരത്തെ നാട്ടുകാർ കൈയേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്‍റെ വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ബാന്ദ്ര റിസ്വി കോളെജിനു സമീപമുള്ള റോഡിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് രവീണയുടെ ഡ്രൈവറാണ് വണ്ടിയോടിച്ചിരുന്നത്. എന്നാൽ കാറിൽ നിന്നിറങ്ങിയ താരം മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.

രവീണയുടെ ഡ്രൈവർ തങ്ങളെ ആക്രമിച്ചുവെന്ന് മൊഹ്സിൻ ഷെയ്ഖ് എന്നയാൾ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിൽ സഹായം അഭ്യർഥിച്ചെങ്കിലും സ്റ്റേഷനു പുറത്തു വച്ച് പ്രശ്നം പരിഹരിക്കാനാണ് പൊലീസുകാർ‌ നിർദേശിച്ചതെന്നും ആരോപണമുണ്ട്.

എന്നാർ രവീണ ഠണ്ടന്‍റെ കാർ ആരെയും ഇടിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു കൊണ്ട് സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ രവീണ ഠണ്ടന്‍ ഇതു വരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എ‍യർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ; പുതുവർഷത്തിൽ സഞ്ചരിച്ചത് 1.61 ലക്ഷത്തിലേറെ യാത്രക്കാർ

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി