ആദിത്യ താക്കറെ 
Mumbai

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: മുംബൈയ്ക്കും സംസ്ഥാനത്തിനും നിർണായകമെന്ന് ആദിത്യ താക്കറെ

എന്നാൽ വരാനിരിക്കുന്ന തെഞ്ഞെടുപ്പ് മുംബൈയിലും മഹാരാഷ്ട്രയിലും നിർണായകമാണെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ ശനിയാഴ്ച പറഞ്ഞു

മുംബൈ: മഹാരാഷ്ട്രയിൽ തെരെഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുമ്പോൾ നിലവിൽ ഏത് സഖ്യത്തിന് മുൻ‌തൂക്കം ലഭിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്.മഹായുതി എംവിഎ സഖ്യങ്ങൾ വലിയ പ്രചരണമാണ് ഈ വരും ആഴ്ച്ചയിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്.

എന്നാൽ വരാനിരിക്കുന്ന തെഞ്ഞെടുപ്പ് മുംബൈയിലും മഹാരാഷ്ട്രയിലും നിർണായകമാണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ ശനിയാഴ്ച പറഞ്ഞു.

മുംബൈയിലെ ശിവ്‌രിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി ഗുജറാത്തിലേക്ക് മാത്രം വലിയ നിക്ഷേപം നടത്തുകയാണെന്നും മഹാരാഷ്ട്രയിലെ യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുകയാണെന്നും താക്കറെ ആരോപിച്ചു.

"ഈ വോട്ടെടുപ്പ് നമ്മളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വോട്ടെടുപ്പായിരിക്കും. ഈ വോട്ടെടുപ്പ് ഞങ്ങളുടെ ചിഹ്നവും പാർട്ടിയും തിരിച്ചുപിടിക്കുന്നതിന് വേണ്ടിയോ ഉദ്ധവ് താക്കറെയ്‌ക്കോ എനിക്കോ വേണ്ടിയല്ല. ഈ വോട്ടെടുപ്പ് മഹാരാഷ്ട്രയ്ക്കും മുംബൈയ്ക്കും വളരെ പ്രധാനമാണ്," അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി