എയ്മ വനിതാദിനാഘോഷം നടത്തി

 
Mumbai

എയ്മ വനിതാദിനാഘോഷം നടത്തി

വനിതകളെ സമ്മേളനത്തില്‍ ആദരിച്ചു

Mumbai Correspondent

മുംബൈ: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ മലാഡ് വെസ്റ്റ് ബോംബെ കേരളീയ സമിതിയില്‍ വനിതാ ദിനം ആഘോഷിച്ചു. ജീവിത വിജയം നേടിയ വനിതകളെ ചടങ്ങില്‍ അനുമോദിച്ചു.

സ്മിത നായര്‍ ഐആര്‍എസ് (ആദായനികുതി കമ്മീഷണര്‍), അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ അഡ്വ. പ്രേമ മേനോന്‍, നാടക കലാകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുമ മുകുന്ദന്‍, എസ്‌ഐ മനീഷ കഗാല്‍ക്കര്‍ (പൊലീസ്), ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്‍റും സാമൂഹിക പ്രവര്‍ത്തകയുമായ അഡ്വ. രാഖി സുനില്‍ എന്നിവരെ ശക്തി അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

എയ്മ നാഷണല്‍ വൈസ് പ്രസിഡന്‍റ് ഉപേന്ദ്ര മേനോന്‍, സംസ്ഥാന ചെയര്‍മാന്‍ നടരാജന്‍, അഡ്വ. പത്മ ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജ്ഞാനേഷ് കുമാറിന്‍റെ പൊതുപരിപാടികൾ മാറ്റിവച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; വിവാദവുമായി ബന്ധമില്ലെന്ന് വിശദീകരണം

ഏഷ‍്യൻ ഗെയിംസ് ക്രിക്കറ്റിൽ അഫ്ഗാനെ തൂത്തെറിഞ്ഞ് നേപ്പാൾ

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല; ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം വേണമെന്ന് കേരളം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒന്നാം പ്രതിക്ക് ജാമ‍്യം നൽകി സുപ്രീം കോടതി

മദ്യ പരിശോധനയിൽ പരാജയപ്പെട്ടു; സൂറിച്ച്-ഡൽഹി വിമാനത്തിലെ എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ