അക്ഷരസന്ധ്യ 
Mumbai

ബോംബെ പ്രവാസത്തിന്‍റെ നാൾവഴിയിൽ' ചർച്ച ചെയ്ത് അക്ഷരസന്ധ്യ

പ്രശസ്ത വിവർത്തകനും എഴുത്തുകാരനുമായ അൻസർ അലി പുസ്തകത്തെ പരിചയപ്പെടുത്തി.

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ പ്രതിമാസ സാഹിത്യ ചർച്ചാവേദിയായ അക്ഷര സന്ധ്യയിൽ രവി തൊടുപുഴ രചിച്ച ബോംബെ പ്രവാസത്തിന്‍റെ നാൾവഴിയിൽ എന്ന പുസ്തകം ചർച്ച ചെയ്തു. പ്രശസ്ത വിവർത്തകനും എഴുത്തുകാരനുമായ അൻസർ അലി പുസ്തകത്തെ പരിചയപ്പെടുത്തി. ബോംബെയിലേക്കുള്ള മലയാളികളുടെ കുടിയേറ്റവും, ഈ നഗരവുമായുള്ള മലയാളികളുടെ ആത്മബന്ധങ്ങളും, അവരുടെ ജീവിത പ്രതിസന്ധികളുമൊക്കെ സമന്വയിക്കുന്ന വേറിട്ടൊരു കാഴ്ചയാണ് പുസ്തകം പങ്കുവയ്ക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്ന് എഴുത്തുകാരനായ കണക്കൂർ ആർ സുരേഷ് കുമാർ, പിആർ സഞ്ജയ്, രുഗ്മിണി സാഗർ, കെ.കെ മോഹൻദാസ്, അഡ്വ: സുഭാഷ് കൃഷ്ണ, അച്ചുതൻ, ശശികുമാർ, പ്രഭ, കെ.ടി നായർ, സേവ്യർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബോംബെ പ്രവാസത്തിന്റെ നാൾവഴിയിൽ എന്ന നോവൽ രൂപപ്പെട്ട സാഹചര്യവും, അതിൽ ഒപ്പം നിന്ന സൗഹൃദങ്ങളെക്കുറിച്ചും മറുപടി പ്രസംഗത്തിൽ രവി തൊടുപുഴ സൂചിപ്പിച്ചു.

സമാജം പ്രസിഡന്‍റ് കെ. എ കുറുപ്പ് അധ്യക്ഷനായിരുന്ന ചർച്ചയിൽ ജോയിന്‍റ് സെക്രട്ടറി അനിൽ പരുമല സ്വാഗതം പറഞ്ഞു.

മുംബൈയിലെ എഴുത്തുകാരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് അക്ഷരസന്ധ്യയുടെ ലക്ഷ്യങ്ങളിൽ പ്രധാനമായുള്ളതെന്ന് നന്ദി പ്രകാശനത്തിൽ കൺവീനർ എം.പി.ആർ പണിക്കർ അഭിപ്രായപ്പെട്ടു. അത്തരം നിരവധി എഴുത്തുകാർക്ക് അക്ഷരസന്ധ്യ വേദിയൊരുക്കിയിട്ടുണ്ടെന്നും കൺവീനർ പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്