സുമാ രാമചന്ദ്രനെ അനുസ്മരിച്ച് അക്ഷരശ്ലോകവും സാഹിത്യ ചര്‍ച്ചയും
മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ സാഹിത്യ ചര്‍ച്ചാ വേദിയായ 'അക്ഷരസന്ധ്യ'യില്‍ സമാജം മാനേജിംഗ് കമ്മറ്റി അംഗവും, സാംസ്‌കാരിക പ്രവര്‍ത്തകയും, അക്ഷരശ്ലോക അദ്ധ്യാപികയുമായിരുന്ന സുമാ രാമചന്ദ്രന് സമര്‍പ്പിച്ചുള്ള അക്ഷരശ്ലോകസദസും സാഹിത്യചര്‍ച്ചയും സംഘടിപ്പിച്ചു.
മുംബൈ അക്ഷരശ്ലോകരംഗത്ത് സജീവമായ അധ്യാപകരും വിദ്യാര്‍ത്ഥികളും കാവ്യാസ്വാദകരുമടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. നഗരത്തിന്‍റെ കലാസാംസ്‌കാരികരംഗത്ത് നിറസാന്നിധ്യമായിരുന്ന സുമാ രാമചന്ദ്രന് ആദരാഞ്ജലിയായി സമാജം ഈ ചടങ്ങ് സമര്‍പ്പിച്ചു.
പ്രമുഖ അക്ഷരശ്ലോക ആചാര്യന്‍ നാരായണന്‍കുട്ടി വാരിയര്‍, അശോക് മേനോന്‍, ശ്രീമതി കുമാരി വിജയന്‍, അഞ്ജലി കേശവന്‍, ശ്രീമതി മാലതി ശ്രീകുമാര്‍ ,ശ്യാംലാല്‍, രവി പണിക്കര്‍, തുടങ്ങിയവര്‍ അക്ഷരശ്ലോകം ചൊല്ലി ഓര്‍മ്മപ്പൂക്കളെന്ന ചടങ്ങ് മനോഹരമാക്കി. സമാജം പ്രസിഡന്‍റ് കെ.എ. കുറുപ്പ് അധ്യക്ഷനായിരുന്നു. ജോ. സെക്രട്ടറി അനില്‍ പരുമല സ്വാഗതവും അക്ഷരസന്ധ്യ കണ്‍വീനര്‍ എം.പി.ആര്‍. പണിക്കര്‍ നന്ദിയും പറഞ്ഞു.