അക്ഷയ് കുമാര്‍

 
Mumbai

റിയല്‍ എസ്‌റ്റേറ്റില്‍ കോടികള്‍ കൊയ്ത് അക്ഷയ് കുമാര്‍

91 ശതമാനം ലാഭത്തില്‍ വിറ്റത് രണ്ട് ഫ്ലാറ്റുകള്‍

മുംബൈ: നഗരത്തിലെ രണ്ട് ആഡംബര അപ്പാര്‍ട്മെന്‍റുകള്‍ വിറ്റ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബോറിവലി ഈസ്റ്റിലെ ഒരേ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റില്‍ അടുത്തടുത്തായി ഉണ്ടായിരുന്ന രണ്ട് ഫ്‌ലാറ്റുകളാണ് താരം വിറ്റത്. 91 ശതമാനം ലാഭമാണ് വില്‍പ്പനയിലൂടെ അക്ഷയ് നേടിയിരിക്കുന്നത്.

ആദ്യത്തെ ഫ്‌ലാറ്റിന് 1,101 ചതുരശ്ര അടി കാര്‍പ്പെറ്റ് ഏരിയയാണുള്ളത്. ഈ ഫ്‌ലാറ്റ് 5.75 കോടി രൂപയ്ക്കാണ് വിറ്റത്. രണ്ട് കാര്‍ പാര്‍ക്കിങ് സ്ലോട്ടുകള്‍ ഉള്‍പ്പെടെയുള്ള അപാര്‍ട്മെന്‍റിന്‍റെ വില്‍പ്പനയ്ക്കായി 4.50 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ട്.

2017-ല്‍ 3.02 കോടി രൂപയ്ക്കാണ് അദ്ദേഹം ഈ ഫ്‌ലാറ്റ് വാങ്ങിയത്. 252 ചതുരശ്ര അടി കാര്‍പ്പെറ്റ് ഏരിയയുള്ള രണ്ടാമത്തെ ഫ്‌ലാറ്റ് 1.35 കോടി രൂപയ്ക്കാണ് താരം വിറ്റത്. 67.90 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ഫ്‌ലാറ്റാണിത്.

വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; ഫോറസ്റ്റ് ഓഫിസറിന് സസ്പെൻഷൻ

ക്ഷേത്രങ്ങളിൽ വിശ്വാസികൾ പണം നൽകുന്നത് കല്യാണ മണ്ഡപങ്ങളുടെ നിർമാണത്തിനല്ല: സുപ്രീം കോടതി

പീച്ചി കസ്റ്റഡി മർദനം; രതീഷിനെതിരേ കൂടുതൽ നടപടിയുണ്ടായേക്കും

സ്വർണത്തിന് നേരിയ ഇടിവ്; കുറഞ്ഞത് 160 രൂപ

ബാറിൽ ഓടക്കുഴൽ വച്ച് ഫോട്ടോയെടുത്ത് സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിച്ചു; സിപിഎം പ്രവർത്തകനെതിരേ കേസ്