കര്‍ഷകരുടെ ശവപ്പറമ്പായി അമരാവതി

 
Mumbai

കര്‍ഷകരുടെ ശവപ്പറമ്പായി അമരാവതി

24 വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 21,219 പേര്‍

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി കര്‍ഷകരുടെ ശവപ്പറമ്പാകുന്നു. കഴിഞ്ഞ 24 വര്‍ഷത്തിനിടെ 21,219 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അമരാവതി, അകോല, ബുല്‍ധാന, വാഷിം, യവത്മാല്‍ ജില്ലകളിലെ 2001 ജനുവരി മുതല്‍ 2025 ജനുവരി വരെയുള്ള മരണങ്ങളുടെ കണക്കാണിത്.

ഈ വര്‍ഷം ജനുവരിയിലെ 80 കര്‍ഷക ആത്മഹത്യകളും ഇതില്‍ ഉള്‍പ്പെടുന്നു. 24 വര്‍ഷത്തിനിടെ അമരാവതി ജില്ലയില്‍ 5,395 കര്‍ഷകരും അകോല ജില്ലയില്‍ 3,123 കര്‍ഷകരും, യവത്മാല്‍ ജില്ലയില്‍ 6,211 കര്‍ഷകരും, ബുല്‍ധാന ജില്ലയില്‍ 4,442 കര്‍ഷകരും വാഷിം ജില്ലയില്‍ 2,048 കര്‍ഷകരും ആത്മഹത്യ ചെയ്‌തെങ്കിലും സര്‍ക്കാര്‍ ഈ മേഖലയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല.

ജലദൗര്‍ലഭ്യം, കടക്കെണി, വിളകളുടെ വില ഇല്ലായ്മ എന്നിവയാണ് മിക്ക കര്‍ഷകരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്‍റെ ഭാഗമായി കര്‍ഷകന്‍ തന്‍റെ അവയവങ്ങള്‍ വില്‍ക്കാന്‍ വച്ചത് വലിയ വാര്‍ത്തയായിരുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍