അനന്ത് അംബാനി -രാധിക വിവാഹത്തിൽ നിന്ന് 
Mumbai

അനന്ത് അംബാനി -രാധിക വിവാഹ വേദിയിൽ ക്ഷണമില്ലാതെ പ്രവേശിച്ച യൂട്യൂബറും, വ്യവസായിയും അറസ്റ്റിൽ

മുംബൈയിലെ ബികെസി പൊലീസ് ഇരുവർക്കുമെതിരെ വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

Renjith Krishna

മുംബൈ: അനന്ത് അംബാനി -രാധിക വിവാഹ വേദിയിൽ ക്ഷണമില്ലാതെ പ്രവേശിച്ചതിന് ആന്ധ്രയിൽ നിന്നുള്ള യൂട്യൂബറെയും വ്യവസായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാൾ യൂട്യൂബറായ വെങ്കിടേഷ് നരസയ്യ അല്ലൂരി (26)മറ്റൊരാൾ ബിസിനസുകാരനെന്ന് അവകാശപ്പെട്ട ലുക്മാൻ മുഹമ്മദ് ഷാഫി ഷെയ്ഖ് (28) ആണെന്ന് പൊലീസ് പറഞ്ഞു.

മുംബൈയിലെ ബികെസി പൊലീസ് ഇരുവർക്കുമെതിരെ വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. നോട്ടീസ് നൽകുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്ത ശേഷം രണ്ട് കേസിലെയും പ്രതികളെ പൊലീസ് വിട്ടയച്ചു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല

ഹോർമൂസ് തുറക്കാൻ ഇറാന്‍റെ സപ്തദിന പദ്ധതി