sndp
sndp 
Mumbai

എസ്എൻഡിപി യോഗം കാമോത്തേ ശാഖയിൽ വാർഷികവും കുടുംബസംഗമവും

നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഭാണ്ഡൂപ് ശാഖയുടെ പന്ത്രണ്ടാമത് വാർഷികവും കുടുംബസംഗമവും വനിതാസംഘത്തിൻ്റെയും യൂത്ത് മൂവ്മെന്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച്ച, ഒക്ടോബർ 01 ന് വൈകിട്ട് നാല് മണിമുതൽ കാമോത്തേ സെക്ടർ പതിനാലിലെ കരാടി സമാജം ഹാളിൽ വെച്ച് ശാഖായോഗം പ്രസിഡന്റ് റ്റി.വി.ഭവദാസിൻ്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടും.

യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ ഉത്‌ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്, സെക്രട്ടറി ശോഭന വാസുദേവൻ എന്നിവർ ആശംസ നേരും മറ്റ് ശാഖാഭാരവാഹികൾ സംബന്ധിക്കും, തദവസരത്തിൽ എസ്സ്.എസ്സ്.സി.& എച്ച്.എസ്സ്.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് മെറിറ്റ് അവാർഡ് നൽകി ആദരിക്കും.സ്വാഗതം ശാഖാ സെക്രട്ടറി എസ്.മാരീകുമാർ കൃതജ്ഞത ശാഖാ വൈസ് പ്രസിഡന്റ് ഗോവിന്ദൻ പരക്കോത്ത് രേഖപ്പെടുത്തും.വനിതാസംഘം,യൂത്ത് മൂവ് മെന്റ്,ബാലജനയോഗം എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും ശേഷം അത്താഴ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട് വിശദ വിവരണങ്ങൾക് 9920705740.

കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ട് തള്ളി ഭാരത് ബയോടെക്

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു രണ്ടാഴ്ചത്തോളം പഴക്കം

മുംബൈ പരസ്യ ബോർഡ്‌ അപകടം: ഒളിവിലായിരുന്ന ഉടമ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെന്‍റ് ചെയ്തു

ഇന്നു മുതൽ തീവ്രമഴയ്ക്ക് മുന്നറിയിപ്പ്; 2 ജില്ലകൾ ഓറഞ്ച് അലർട്ട്