മാഡ ഫളാറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 
Mumbai

മാഡ ഫ്ളാറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

നറുക്കെടുപ്പ് ഫലം മേയ് 15ന്

Mumbai Correspondent

മുംബൈ : മഹാരാഷ്ട്ര ഹൗസിങ് ആന്‍ഡ് ഏരിയ ഡിവലപ്‌മെന്‍റ് അതോറിറ്റി (മാഡ) മുംബൈയിലെ റിയല്‍എസ്റ്റേറ്റ് വിപണിയില്‍ 2,640 ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക് വെച്ചു. നറുക്കെടുപ്പിലൂടെയാണ് വില്‍പ്പന നടത്തുന്നത്.

ലോട്ടറിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷനും അപേക്ഷാ സമര്‍പ്പണ പ്രക്രിയയും ആരംഭിച്ചു. അപേക്ഷകരുടെ താത്കാലിക പട്ടിക മേയ് അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പ്രസിദ്ധീകരിക്കും.

താത്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം, ഓണ്‍ലൈന്‍ മുഖേന പരാതികളും എതിര്‍പ്പുകളും സമര്‍പ്പിക്കുന്നതിന് മേയ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ സമയം നല്‍കിയിട്ടുണ്ട്.

അപേക്ഷകളുടെ അന്തിമപട്ടിക മേയ് 12-ന് ഉച്ചകഴിഞ്ഞ് മൂന്നോടെ പ്രസിദ്ധീകരിക്കും. നറുക്കെടുപ്പ് ഫലം മേയ് 15-ന് പ്രഖ്യാപിക്കും. വില്‍പ്പനയ്ക്കുള്ള 2,640 വീടുകളില്‍ 145 അപ്പാര്‍ട്ടുമെന്റുകള്‍ സാമ്പത്തികമായി ദുര്‍ബല വിഭാഗത്തിന് (ഇ.ഡബ്ല്യു.എസ്) വേണ്ടിയുള്ളതാണ്.

858 അപ്പാര്‍ട്ടുമെന്റുകള്‍ താഴ്ന്ന വരുമാനക്കാര്‍ക്കും (എല്‍.ഐ.ജി.), 1,408 അപ്പാര്‍ട്ടുമെന്റുകള്‍ ഇടത്തരം വരുമാനമുള്ളവര്‍ക്കും (എം.ഐ.ജി.) , 229 അപ്പാര്‍ട്ടുമെന്‍റുകൾ ഉയര്‍ന്ന വരുമാനക്കാര്‍ക്കും (എച്ച്ഐജി) വേണ്ടിയുള്ളതുമാണ്.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ നടത്തുന്ന ഭവന അലോട്ട്മെന്‍റ് സംവിധാനമാണ് മാഡാ ലോട്ടറി. കപ്യൂട്ടറൈസ്ഡ് നറുക്കെടുപ്പിലൂടെ വ്യത്യസ്ത വരുമാനക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ വീടുകള്‍ നല്‍കും.

വാഹനവ്യൂഹവും കറുത്ത ഇന്നോവയും ഒഴിവാക്കും; പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്ന് 'വിഡി'

ഭോജശാലയിൽ അയോധ്യ മോഡൽ; ക്ഷേത്രമാണെന്ന് കോടതി, പള്ളി പണിയാൻ പകരം ഭൂമി

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07% വിജയം, ഫലം 3.30 മുതൽ സൈറ്റുകളിൽ

ഊർജ പ്രതിസന്ധിക്കിടെ എൽപിജി ഇറക്കുമതിക്ക് ഇന്ത്യ - യുഎഇ കരാർ

ഒടുവിൽ കൂടിക്കാഴ്ചയ്ക്ക് വഴങ്ങി ചെന്നിത്തല; എല്ലാ കാലത്തും തന്‍റെ നേതാവെന്ന് സതീശൻ