മനോജ് ജരാങ്കെ പാട്ടീല്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നു.

 
Mumbai

വീരപുരുഷനായി മറാഠാ സംവരണപ്രക്ഷോഭനേതാവ് മനോജ് ജരാങ്കെ പാട്ടീല്‍

വിറപ്പിച്ചത് സാമ്പത്തിക തലസ്ഥാനത്തെ

Mumbai Correspondent

മുംബൈ: മറാഠാ സംവരണപ്രക്ഷോഭനേതാവ് മനോജ് ജരാങ്കെ പാട്ടീല്‍ മുംബൈയില്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സമരക്കാരുടെ ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഗത്യന്തമില്ലാതെ അംഗീകരിച്ചതോടെയാണ് സമരത്തിന്‍റെ അഞ്ചാം ദിനം നിരാഹാരം അവസാനിപ്പിച്ചത്.

സമരക്കാര്‍ മുംബൈ കൈയടക്കിയതോടെ ഹൈക്കോടതി ഇടപെടുകയും സമരവേദിയായ ആസാദ് മൈതാന്‍ ഒഴിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ സമരക്കാരുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചത്.

ഇതോടെ മറാഠകള്‍ക്കിടയില്‍ മനോജ് ജരാങ്കെ പാട്ടീല്‍ മഹാരാഷ്ട്രയില്‍ തന്‍റെ സ്വാധീനം ഊട്ടി ഉറപ്പിക്കുകയാണ്.

5 ദിവസം കൊണ്ട് 5 ലക്ഷത്തോളം സമരക്കാര്‍ മുംബൈയിലെത്തിയതോടെ നഗരം സ്തംഭിച്ചതോടെ ബോബെ ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടു. മഹാരാഷ്ട്രയിലെ ജനസംഖ്യയില്‍ 28 ശതമാനം വരുന്ന വിഭാഗമാണ് മറാഠാ സമുദായം.

പിഎം ശ്രീ വിവാദം: മുഖ‍്യമന്ത്രി വിളിച്ചിട്ടില്ല, എൽഡിഎഫിൽ ചർച്ചയുടെ വാതിൽ തുറന്നു കിടക്കുമെന്ന് ബിനോയ് വിശ്വം

പൊലീസ് മർദനം മൊബൈൽ ഫോണിൽ പകർത്തിയ 17 കാരനെ മർദിച്ചതായി പരാതി

അങ്കമാലി എംഎൽഎ റോജി എം. ജോൺ വിവാഹിതനാകുന്നു; വധു ലിപ്സി

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട സംഭവം; പ്രമീള ശശിധരനോട് ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി

ശക്തമായ മഴയ്ക്ക് സാധ‍്യത; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്