Mumbai

ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ ഫെബ്രുവരി 18 മുതൽ 22 വരെ പ്രതിഷ്ഠാദിന മഹോത്സവം

ഫെബ്രുവരി 19 നു വൈകീട്ട് 7.00 മണിക്ക് സ്വപ്നഞ്ജലി നൃത്താലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ അരങ്ങേറും

Renjith Krishna

താനെ: ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ പ്രഥമ പ്രതിഷ്ട്ടാ ദിനം ഫെബ്രുവരി 18 മുതൽ 22 വരെ വിവിധ പരിപാടികളോടെയും , ആചാര അനുഷ്ടാനങ്ങളോടെയും ആഘോഷിക്കുന്നു. ഫെബ്രുവരി 18 നു വൈകിട്ട് 6 മണിക്ക് കലാ-സാംസകാരിക സമ്മേളനം ബദ്‌ലാപ്പൂർ മുൻസിപ്പൽ കോർപറേഷൻ മുൻ അദ്ധ്യക്ഷൻ വാമൻ മാത്രേ ഉദ്ഘാടനം നിർവ്വഹിക്കും. ശേഷം വോയിസ് ഓഫ് ഖാർഘർ നയ്യിക്കുന്ന ഭക്തി ഗാനമേള നടക്കും. ഫെബ്രുവരി 19 നു വൈകീട്ട് 7.00 മണിക്ക് സ്വപ്നഞ്ജലി നൃത്താലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ അരങ്ങേറും. ഫെബ്രുവരി 20നു വൈകീട്ട് 7.00 മണിക്ക് ഓട്ടൻതുള്ളൽ നടക്കും.

പ്രതിഷ്ഠാ ദിനമായ ഫെബ്രുവരി 21 നു തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രാവിലെ മഹാഗണപതി ഹോമം , ഉദയാസ്തമനപൂജ , കലശപൂജ , നവകം , ശ്രീഭൂതബലി എന്നിവ നടക്കും , ശേഷം ഉച്ചക്ക്12 മുതൽ ഗംഭീര അന്നദാനം ആരംഭിക്കും.അന്നേ ദിവസം വൈകീട്ട് മഹാഭാഗവതി സേവ, സന്ധ്യകേളി , അത്താഴപൂജ എന്നിവ നടക്കും . ഫെബ്രുവരി 22 നു രാവിലെ

മഹാഗണപതി ഹോമം , ഉപദേവതന്മാർക്കു പ്രത്യേക പൂജകൾ , അഷ്ടാഭിഷേകം , പള്ളിക്കുറുപ്പിന്റെ കൂറയിടൽ ഉച്ചപ്പാട്ട് , ശേഷം 12 മണി മുതൽ ഗംഭീര അന്നദാനം , അന്നേ ദിവസം വൈകീട്ട് നടതുറപ്പിനുശേഷം അയ്യപ്പൻ പാട്ടിനു എഴുന്നെള്ളിക്കൽ , കളം മായ്ക്കൽ നാളികേരം എറിഞ്ഞുടക്കൽ എന്നിവ അരങ്ങേറും. ആറ് ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാ ദിന മഹോത്സവത്തിൽ എല്ലാ ദിവസവും അന്നദാനം , പ്രത്യേക പൂജകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9223903248, 9920795964

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും