ഭരത് ഭാരതി മലയാളി കുടുംബസംഗമം 28ന്

 
Mumbai

ഭരത് ഭാരതി മലയാളി കുടുംബസംഗമം 28ന്

ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനവും നടത്തും

Mumbai Correspondent

നവിമുംബൈ: രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി മലയാളി വിഭാഗം കുടുംബ സംഗമവും ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനവും 28-ന് പന്‍വേലില്‍ സംഘടിപ്പിക്കും. ന്യൂ പന്‍വല്‍ സെക്ടര്‍ 6-ലെ വസുദേവ് ബല്‍വന്ത് ഫട്‌കെ വിദ്യാലയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികള്‍ രാവിലെ 9.30ന് ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനത്തോടെ ആരംഭിക്കും. എബിവിപി സംസ്ഥാന ഉപാധ്യക്ഷനും മഹാത്മാ ഗാന്ധി സര്‍വകലാശാല സെനറ്റ് അംഗവുമായ അരുണ്‍ മോഹന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മുംബൈയിലെ ബാലഗോകുലം പ്രവര്‍ത്തകരുടെ ക്ലാസുകളും നവി മുംബൈയിലെ ബാലഗോകുലാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

വൈകിട്ട് 5.30ന് നടക്കുന്ന ഭാരത് ഭാരതി കുടുംബ സംഗമത്തില്‍ പന്‍വേല്‍ താലൂക്കിലെ മലയാളി കുടുംബാംഗങ്ങള്‍ പങ്കെടുക്കും. ഭാരത് ഭാരതി പ്രമുഖ് എ.ആര്‍. ഗോകുല്‍ ദാസിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മാതാ അമൃതാനന്ദമയി മഠം, നെരൂളിലെ സ്വാമി അവ്യയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും.

അരുണ്‍ മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് കൊളാബ ജില്ലാ കാര്യവാഹ് ശ്രീരംഗ് കാണെ, ഡോ. ഗീതാ നമ്പ്യാര്‍, രാജേഷ് മേനോന്‍, ജി. വിജയകുമാര്‍, എം. രാമചന്ദ്രന്‍, പി.എം. ശ്രീജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്

നടി അനന്യ രാജ് മരിച്ചുവെന്ന് കുടുംബം; സ്ഥിരീകരിച്ചത് ഒരു മാസത്തിനു ശേഷം