വിനോദ് താവ്‌ഡെ

 
Mumbai

രാജ്യസഭാ തെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

വിനോദ് താവ്‌ഡെ രാജ്യസഭയിലേക്ക്

Mumbai Correspondent

മുംബൈ: കേന്ദ്രമന്ത്രി രാംദാസ് അഠാവ്ളെ, മഹാരാഷ്ട്ര മുന്‍മന്ത്രി വിനോദ് താവ്‌ഡെ എന്നിവരുള്‍പ്പെടെ നാല് രാജ്യസഭാസ്ഥാനാര്‍ഥികളെ ബിജെപി ബുധനാഴ്ച പ്രഖ്യാപിച്ചു. അഠാവ്ളെ, താവ്‌ഡെ എന്നിവരെ കൂടാതെ നാഗ്പുര്‍ മുന്‍മേയര്‍ മായ ചിന്താമന്‍ ഇവ്‌നതെ, നിയമസഭാ മുന്‍ കൗണ്‍സില്‍ അംഗം (എം.എല്‍.സി.) രാംറാവു വട്കുതെ എന്നിവരെയാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്ന് ഏഴ് രാജ്യസഭാസീറ്റുകള്‍ ഏപ്രിലില്‍ ഒഴിവുവരും. എന്‍സിപി (എസ്.പി.) മേധാവി ശരദ്പവാര്‍, ആര്‍പിഐ. (എ) മേധാവി അഠാവ്ളെ, എന്‍സിപിയുടെ (എസ്.പി.) ഫൗസിയഖാന്‍, കോണ്‍ഗ്രസിന്‍റെ രജനി പാട്ടീല്‍ ശിവസേനയുടെ (യുബിടി) പ്രിയങ്കചതുര്‍വേദി, ബിജെപി നേതാക്കളായ ധനഞ്ജയ് പാട്ടീല്‍, ഭഗവത് കരാഡ് എന്നിവരാണ് വിരമിക്കുന്നത്.

"അന്തിമ തീരുമാനം തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍റേത്"; തൃണമൂലിന്‍റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

വാൽപ്പാറ ദുരന്തം; മരിച്ച അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും

വില്ലനായത് തണ്ണിമത്തനല്ല; നാലംഗ കുടുംബത്തിന്‍റെ മരണം വിഷബാധമൂലം!

കൊല്ലത്ത് പണം മോഷ്ടിച്ചെന്നാരോപിച്ച് 12 കാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമം; ചാരിറ്റി സ്ഥാപനത്തിനെതിരേ കേസ്

പെട്രോൾ, ഡീസൽ, പാചകവാതക വില വർധന ഉടൻ!! സൂചന നൽകി കേന്ദ്രം