Mumbai

ബിജെപി സ്ഥാപക ദിനാഘോഷം വസായിൽ

വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബി ജെ പി മുഖ്യകാര്യാലയത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്

മുംബൈ: ദേശവ്യാപകമായി നാളെ (ഏപ്രിൽ 6) ബി ജെ പി സ്ഥാപക ദിനാഘോഷം സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ബി ജെ പി വിവിധ പരിപാടികളോടെ വസായിലും സ്ഥാപക ദിനാഘോഷം നടത്തുന്നു. വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബി ജെ പി മുഖ്യകാര്യാലയത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 9 ന് പതാക ഉയർത്തൽ നടക്കും. 9.45 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നഡ്‌ഡയും പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പ്രസംഗങ്ങളുടെ തത്സമയ സംപ്രേക്ഷണം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും വൈകുന്നേരം 5 മണി മുതൽ പൂജ, ഭജന എന്നിവയോടു കൂടിയ സുന്ദരകാണ്ഡ പാരായണവും ആഖ്യാനവും ഉണ്ടായിരിക്കും. പരിപാടികളിൽ ബി ജെ പി ജില്ലാ , മണ്ഡൽ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുമെന്ന് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി കെ.ബി. ഉത്തംകുമാർ അറിയിച്ചു

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്