Mumbai

നഗരത്തിലെ 8 ഉദ്യാനങ്ങളുടെ പരിപാലനം ബിഎംസി ഏറ്റെടുക്കുന്നു

മുംബൈ: പ്രശസ്തമായ ജുഹു ബീച്ചിനോട് ചേർന്നുള്ള കളക്ടറുടെ ഉടമസ്ഥതയിലുള്ള എട്ട് ഉദ്യാനങ്ങളുടെ പരിപാലനം ബിഎംസി ഏറ്റെടുത്തു.ഇതിൽ നാലെണ്ണം സ്വകാര്യ സ്ഥാപനങ്ങളാണ് പരിപാലിച്ചിരുന്നത്. പൂർണമായും നവീകരിച്ച പൂന്തോട്ടങ്ങളിൽ ഗാന്ധിഗ്രാം ഗാർഡൻ, കോസ്റ്റൽ ഗാർഡൻ, ബിർള ഗാർഡൻ, നിപോൺ ഗാർഡൻ എന്നിവ ഉൾപ്പെടുന്നു. പ്രദേശവാസികൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു. പൊതു പ്രവേശനം ഉറപ്പാക്കുകയും നിയന്ത്രണങ്ങൾ എടുത്തു കളയണമെന്ന് ആവശ്യപെടുകയും ചെയ്തു.

അതേസമയം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ബിഎംസി തങ്ങളിൽ നിന്ന് പാർക്കുകൾ തിരിച്ചെടുക്കേണ്ടതിൻ്റെ ആവശ്യകതയെ ഇപ്പോൾ പാർക്ക്‌ പരിപാലിക്കുന്നവർ ചോദ്യം ചെയ്തു. ഈ ഉദ്യാനങ്ങളുടെ ദുരുപയോഗത്തെക്കുറിച്ചും ദയനീയാവസ്ഥയെക്കുറിച്ചും നിരവധി പരാതികൾ ജനങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ബീച്ചിനോട് ചേർന്നിട്ടുള്ളൊരു ഉദ്യാനം അടുത്തിടെ വികസിപ്പിച്ചെടുത്ത ജുഹു സിറ്റിസൺസ് വെൽഫെയർ ഗ്രൂപ്പിൻ്റെ സെക്രട്ടറി നിധി ചതുർവേദി ഇതിനെതിരെ കോടതിയിൽ പരാതി നൽകുന്നതായും സൂചനയുണ്ട്

കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ട് തള്ളി ഭാരത് ബയോടെക്

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്

സ്ത്രീവിരുദ്ധ പരാമർശം; കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയിൽവേ ജീവനക്കാരെ കുത്തിക്കൊന്നു, 3 പേർക്കു പരുക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു