അനില്‍ അംബാനി

 
Mumbai

അനില്‍ അംബാനിക്ക് കോടതി 25000 രൂപ പിഴ വിധിച്ചു

പിഴതുക ടാറ്റാ മെമ്മോറിയല്‍ ആശുപത്രിക്കു നല്‍കണമെന്നാണ് ബോംബെ ഹൈക്കോടതിയുടെ നിർദേശം

മുംബൈ: വ്യവസായി അനില്‍ അംബാനിക്ക് ബോംബെ ഹൈക്കോടതി 25,000 രൂപ പിഴ വിധിച്ചു. നികുതി കേസ് ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്. പിഴ തുക ടാറ്റ മെമ്മോറിയല്‍ ആശുപത്രിക്ക് രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നാണ് നിര്‍ദേശം.

2022 ഏപ്രിലില്‍ അനില്‍ അംബാനിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അനില്‍ അംബാനി ഹര്‍ജി ഫയല്‍ ചെയ്തത്. ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു അനില്‍ അംബാനിയുടെ ആവശ്യം.

എന്നാല്‍, ജസ്റ്റിസുമായ എം എസ് സോനക്, ജിതേന്ദ്ര ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അതിനു തയാറായില്ല. ജുഡീഷ്യറിയെ സമീപിച്ചതിലെ കാലതാമസത്തെയും കോടതി വിമര്‍ശിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി