ബോംബെ ഹൈക്കോടതി

 
Mumbai

ഈച്ചയെ കണ്ടതിന്‍റെ പേരിൽ ഹോട്ടലിന്‍റെ ലൈസൻസ് റദ്ദാക്കി; ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന് മറക്കരുതെന്ന് കോടതി

ഈച്ചയെ കണ്ടതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കിയ ഹോട്ടലിന്‍റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി

Mumbai Correspondent

മുംബൈ: നമ്മള്‍ ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന വസ്തുത കണക്കിലെടുത്ത് യാഥാര്‍ഥ്യബോധമുള്ള സമീപനം സ്വീകരിക്കാന്‍ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. ശുചിത്വത്തിന്‍റെ പേരില്‍ നവി മുംബൈയിലെ നക്ഷത്രഹോട്ടലിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രണ്ട് ഈച്ചകളെ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്.ഡി.എ. തീരുമാനമെടുത്തതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഗുഗെ, ജസ്റ്റിസ് ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. രണ്ട് പ്രാണികളുടെ സാന്നിധ്യം കൊണ്ടുമാത്രം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ന്യായീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഭക്ഷ്യസുരക്ഷയിലും ശുചിത്വത്തിലും ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് ഗവണ്‍മെന്‍റ് പ്ലീഡര്‍ നേഹ ഭിഡെ കോടതിയെ അറിയിച്ചു.

ഒരു പ്രാണിയോ പത്ത് പ്രാണികളോ അല്ല പ്രശ്നമെന്നും ഭക്ഷ്യ സുരക്ഷ പാലിക്കേണ്ടതുണ്ടെന്നും അവര്‍ വാദിച്ചു. എന്നാല്‍, സ്ഥാപനം മറ്റുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി ലൈസന്‍സ് പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്