ബിഎസ്എൻഎൽ സിം കാർഡ് മെഗാ മേള  
Mumbai

വൻ ഓഫറുകളുമായി ബിഎസ്എൻഎൽ സിം കാർഡ് മെഗാ മേള സാന്‍റാക്രൂസിൽ

നിശ്ചിത തുക നൽകിയാൽ ബി.എസ്.എൻ.എൽ. മൊബൈൽ ഫാൻസി നമ്പരുകളും മേളയിൽ സ്വന്തമാക്കാം .

മുംബൈ: ബിഎസ്എൻഎൽ സാന്‍റാക്രൂസ് കസ്റ്റമർ സർവ്വീസ് സെന്‍ററിന്‍റെ നേതൃത്വത്തിൽ ബിഎസ്എൻഎൽ 4 ജി സിം കാർഡ് മെഗാ മേള ജൂലൈ 15 മുതൽ ജൂലൈ 31 വരെ ബിഎസ്എൻഎൽ സാന്തക്രൂസ് കസ്റ്റമർ സർവ്വീസ് സെന്‍ററിൽ സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും രാവിലെ പത്തു മുതൽ വൈകിട്ടു 5 മണി വരെയാണ് 4 ജി സിം കാർഡ് മെഗാ മേള നടക്കുന്നത്. പുതിയ മൊബൈൽ കണക്ഷൻ , നമ്പർ പോർട്ടബിലിറ്റി , റീ ചാർജ് സൗകര്യം, 4 ജി മൈഗ്രേഷൻ, സിം കാർഡ് റീ പ്ലേയ്സ്മെന്‍റ് ഫൈബർ ടു ഹോം ബുക്കിംഗ് , വിവിധ സ്പെഷ്യൽ താരിഫ് വൈച്ചറുകളുടേയും പ്ലാനുകളുടേയും വിവരങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്.

നിശ്ചിത തുക നൽകിയാൽ ബി.എസ്.എൻ.എൽ. മൊബൈൽ ഫാൻസി നമ്പരുകളും മേളയിൽ സ്വന്തമാക്കാം . മതിയായ തിരിച്ചറിയൽ രേഖയുമായി ( ആധാർ കാർഡ് ) എത്തിയാൽ സേവനങ്ങൾ പ്രയോജനപ്പെടുത്താം.

കൂടുതൽ വിവരങ്ങൾക്ക് അസി. ഓഫീസ് സൂപ്രണ്ട്, വി.പി. ശിവകുമാർ ( 9447056789, 8452078202 ) ടെലികോം ടെക്നീഷ്യൻ , സുരേഖ എസ്‌ സാബിലെ ( 80971 44368, 7588590390 ) എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ