മുംബൈ ഗ്രാൻഡ് റോഡിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു;13 പേർക്ക് പരുക്ക് 
Mumbai

മുംബൈ ഗ്രാൻഡ് റോഡിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു; 13 പേർക്ക് പരുക്ക്

കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം

മുംബൈ: മുംബൈയിലെ ഗ്രാൻഡ് റോഡിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. 13 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. റൂബിനിസ്സ മാൻസിൽ കെട്ടിടമാണ് ഇന്ന് ഉച്ചയ്ക്ക് മുമ്പ് ശേഷം തകർന്ന് വീണത്. കെട്ടിടത്തിന്‍റെ രണ്ടും മൂന്നും നിലകളുടെ ചില ഭാഗങ്ങൾ തകർന്ന് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അതിൽ 4 പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് നിരവധി പേർ കുടുങ്ങി കിടക്കുന്നതായും സംശയിക്കുന്നു. നാല് നിലകളുള്ള കെട്ടിടം അപകടകരമായ അവസ്ഥയിലായിരുന്നു.

അഗ്നിശമന സേന രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിക്കുകയായിരുന്നു.

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

ഉപരാഷ്‌ട്രപതി കൊച്ചിയിൽ; കേരള സന്ദർശനം രണ്ടു ദിവസം | Video

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം