മുംബൈയില്‍ ക്യാന്‍സര്‍ രോഗികള്‍ കൂടുന്നു

 
Mumbai

വായുമലിനീകരണം വില്ലനാകുന്നു; മുംബൈയില്‍ ക്യാന്‍സര്‍ രോഗികള്‍ കൂടുന്നു

നിയമസഭാ സമ്മേളനത്തിലാണ് മന്ത്രിയുടെ തുറന്ന് പറച്ചില്‍

Mumbai Correspondent

മുംബൈ: മഹാരാഷ്ട്ര ആരോഗ്യവകുപ്പ് നടത്തിയ ക‍്യാന്‍സര്‍ സ്‌ക്രീനിങ് ക‍്യാംപെയ്നിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് മുംബൈയിലെ വര്‍ധിച്ചുവരുന്ന മലിനീകരണത്തോത് ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നുവെന്നാണെന്ന് സര്‍ക്കാര്‍. ഇത് രോഗം നിര്‍ണയിക്കപ്പെട്ട കേസുകളില്‍ 57 ശതമാനം വരുമെന്ന് ആരോഗ്യമന്ത്രി പ്രകാശ് അബിത്കര്‍ നിയമസഭയെ അറിയിച്ചു.

സ്ത്രീകള്‍ക്കിടയിലെ സ്തനാര്‍ബുദ കേസുകള്‍ ആശങ്കാജനകമായ പ്രവണത കാണിക്കുന്നുണ്ടെന്നും നേരത്തേ കണ്ടെത്തുന്നതിലെ കാലതാമസമാണ് മൊത്തത്തിലുള്ള കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ക‍‍്യാൻസർ കേസുകള്‍ വര്‍ധിച്ചുവരുന്നത് നേരിടുന്നതിനായി കാന്‍സര്‍ പരിശോധനയും ചികിത്സാ സൗകര്യങ്ങളും വിപുലീകരിക്കാനും താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ത്രിതല ആരോഗ്യ സംരക്ഷണ സംവിധാനം സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കലയിലൂടെ ഒരു സമുദായത്തെയും അപമാനിക്കരുതെന്ന് സുപ്രീംകോടതി

ഗുരുതര ആരോപണം; ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിനയച്ച കത്ത് പുറത്തുവിട്ട് ചെന്നിത്തല

പ്രശ്നം പരിഹരിച്ചു; കൊച്ചി മെട്രൊ സർവീസ് സാധാരണ നിലയിലായി

സ്വർണവിലയിൽ വർധനവ്; പവന് 1,18,720 രൂപയായി

ടി20 ലോകകപ്പ്: പാക്കിസ്ഥാന്‍റെ സെമി സാധ‍്യത അവസാനിച്ചോ?