പുണെ വാഹനാപകടത്തില്‍ മരിച്ച ഡ്രൈവര്‍ക്കെതിരേ കേസ്

 
Mumbai

പുണെ വാഹനാപകടത്തില്‍ മരിച്ച ഡ്രൈവര്‍ക്കെതിരേ കേസ്

അപകടത്തില്‍ എട്ടുപേര്‍ മരിക്കുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു

Mumbai Correspondent

മുംബൈ: പുണെ മഹാരാഷ്ട്രയില്‍ മുംബൈ-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പുണെ പൊലീസ് കേസെടുത്തു .അപകടത്തില്‍ എട്ടുപേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ട്രക്കിന്റെ ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മുംബൈ-ബെംഗളൂരു ഹൈവേയില്‍ നാവാലെ പാലത്തിലായിരുന്നു അപകടം നടന്നത്. മുംബൈയിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കിന്റെ ബ്രേക്ക് തകരാറിലായി. ഇതേ തുടര്‍ന്ന് നിയന്ത്രണം തെറ്റി ഡ്രൈവര്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു കണ്ടയ്നറില്‍ ഇടിച്ചു കയറുകയായിരുന്നു.

ഈ ട്രക്കിലേക്ക് ഇടിക്കുന്നതിന് മുമ്പ് ട്രക്ക് ഒരു മിനി-ബസ് ഉള്‍പ്പെടെ ഏതാനും വാഹനങ്ങളില്‍ ഇടിച്ചിരുന്നു. ട്രാക്കുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുകയും ഈ ട്രക്കുകള്‍ക്കിടയില്‍ ഒരു കാര്‍ കുടുങ്ങുകയും ചെയ്തു.ഇതോടെ കാറിലെ എല്‍പിജി കുറ്റി പൊട്ടിത്തെറിക്കുകയും തീ പിടിക്കുകയുമായിരുന്നു

മോശക്കാരനാക്കി ചിത്രീകരിച്ചു; എം.എ. ഷഹനാസിന് വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

5,000 പേർക്ക് പങ്കെടുക്കാം; ടിവികെയുടെ പൊതുയോഗത്തിന് പൊലീസ് അനുമതി

കൂറ്റൻ റൺസ് അടിച്ചിട്ടും ഏശിയില്ല; അഫ്ഗാനിസ്ഥാനെതിരേ ന‍്യൂസിലൻഡ് തിരിച്ചടിച്ചു

പിണറായി സർക്കാർ മൂന്നാമതും അധികാരത്തിലെത്താൻ സാധ‍്യത; ഭരണത്തിൽ പൂർണസംതൃപ്തനെന്ന് വെള്ളാപ്പള്ളി

സൂരജ് ലാമയുടെ മരണം കൊലപാതകമെന്ന് കുടുംബം