സെലിന ജെയ്റ്റ്ലി
മുംബൈ: ഭര്‍ത്താവ് പീറ്റര്‍ ഹാഗിനെതിരേ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി ബോളിവുഡ് താരം സെലിന ജെയ്റ്റ്ലി. ഭര്‍ത്താവ് കാരണമുണ്ടായ വരുമാനനഷ്ടം ചൂണ്ടിക്കാട്ടി 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓസ്ട്രിയന്‍ സംരംഭകനും ഹോട്ടല്‍ ഉടമയുമാണ് 48-കാരനായ പീറ്റര്‍ ഹാഗ്. 2010-ലാണ് ജെയ്റ്റ്ലിയും ഹാഗും വിവാഹിതരായത്. ഈ ബന്ധത്തില്‍ മൂന്നുകുട്ടികളുണ്ട്. ഭര്‍ത്താവില്‍ നിന്നും മാനസികമായും ശാരീരകമായും ലൈംഗീകമായം പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഭര്‍ത്താവിന് നോട്ടിസ് അയച്ചു.