കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ് ചട്ടമ്പിസ്വാമികളുടെ സമാധിദിനം ആചരിച്ചു
മുംബൈ: മഹാരാഷ്ട്ര കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ് ചട്ടമ്പിസ്വാമികളുടെ സമാധിദിനം ആചരിച്ചു . മുംബൈയിലെ ഐരോളി ഓഫീസിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നൂറ്റി ഒന്നാമത് സമാധിദിനത്തോടനുബന്ധിച്ച് പ്രാര്‍ഥനയും, പുഷ്പാര്‍ച്ചനയും നടന്നു.
തുടര്‍ന്ന് നടന്ന യോഗത്തെ പ്രസിഡന്‍റ് ഹരികുമാര്‍ മേനോന്‍ അഭിസംബോധന ചെയ്തു.