ക്രിസ്ത്യന്‍ അസോസിയേഷന്‍ ക്രിസ്മസ് ആഘോഷം നടത്തി
നവി മുംബൈ: മഹാരാഷ്ട്ര മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവി മുംബൈയിലെ വിവിധ എപ്പിസ്‌കോപ്പല്‍ സഭകളുടെ സഹകരണത്തോടെ ക്രിസ്മസ് കരോള്‍ സര്‍വീസും പുതുവത്സരാഘോഷവും നടത്തി.
അഞ്ച് ഇടവകകളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ച ചടങ്ങില്‍ മാര്‍ത്തോമാ സഭയുടെ വിങ്സ് ബാന്‍ഡ് അവതരിപ്പിച്ച ഗാനങ്ങള്‍ പ്രത്യേക ആകര്‍ഷണമായി. ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്.
മാര്‍ത്തോമാ സഭ മുംബൈ ഭദ്രാസനാധിപനും അസോസിയേഷന്‍ ചെയര്‍മാനുമായ ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. സി.എന്‍.ഐ ബിഷപ്പ് പ്രഭു ഡി. ജെബാമണിയും പ്രൊഫ. റെവ. ഡോ. ആംഗേല ബെര്‍ലിസും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.