അഭിജീത് ദിപ്കെ

 
Mumbai

സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ കുടുംബം രഹസ്യ കേന്ദ്രത്തില്‍

വസതിക്ക് പൊലീസ് സുരക്ഷ

Mumbai Correspondent

മുംബൈ: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ കുടുംബത്തെ സുരക്ഷാ കാരണങ്ങളാല്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. തനിക്കും കുടുംബത്തിനും നേരെ കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിജീത് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.

തന്‍റെ രാഷ്ട്രീയ നിലപാടുകളുടെയും പോരാട്ടങ്ങളുടെയും പേരില്‍ നിരപരാധികളായ കുടുംബാംഗങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് അഭിജീത് വ്യക്തമാക്കി. ''എന്‍റെ കുടുംബത്തെ സുരക്ഷിതമായ ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു. അവരുടെ സുരക്ഷയ്ക്കാണ് ഞാന്‍ ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. രാഷ്ട്രീയമായ പോരാട്ടങ്ങള്‍ എന്നോട് നേരിട്ടാകാം, അതിലേക്ക് എന്‍റെ കുടുംബത്തെ വലിച്ചിഴയ്ക്കരുത്,'' അഭിജീത് എക്‌സില്‍ കുറിച്ചു.

അതേസമയം, കുടുംബത്തിനെതിരേയുള്ള ഭീഷണികള്‍ക്ക് മുന്നില്‍ താന്‍ പതറില്ലെന്നും ജൂണ്‍ 6-ന് പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുടുംബ വസതിക്കും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

വ്യോമസേനാ വിമാനം തകർന്നു വീണു; അഞ്ച് പേർ മരിച്ചു

കേന്ദ്രീയ വിദ്യാലയങ്ങളിൽ 6,9 ക്ലാസുകളിൽ സംസ്കൃതം സെക്ഷൻ ഉറപ്പാക്കണം; നിബന്ധനയുമായി കെവിഎസ്

തൃശൂരിലും ഷിഗെല്ല; വടക്കാഞ്ചേരിയിൽ 2 കുട്ടികൾക്ക് രോഗ ബാധ

ഷൂ ഇടുന്നതിനിടെ യുവതിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; 24കാരി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍