അരുണ്‍ ഗാവ്‌ലിയും കുടുംബവും

 
Mumbai

ഡാഡി തിരിച്ചെത്തിയതോടെ ബൈക്കുളയില്‍ മത്സരിക്കാന്‍ പെണ്‍മക്കള്‍

മത്സരരംഗത്ത് അരുണ്‍ ഗാവ്‌ലിയുടെ പെണ്‍മക്കള്‍

Mumbai Correspondent

മുംബൈ: അധോലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുകയും പിന്നീട് എംഎല്‍എ ആകുകയും ചെയ്ത മുന്‍ ബൈക്കുള എംഎല്‍എ അരുണ്‍ ഗാവ്‌ലി ജയിലില്‍ നിന്ന് തിരിച്ചെത്തിയതോടെ അദ്ദേഹത്തിന്‍റെ രണ്ട് പെണ്‍മക്കള്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.

ഡാഡി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അരുണ്‍ ഗാവ്‌ലി കഴിഞ്ഞ സെപ്റ്റംബറിലാണ് ജയില്‍മോചിതനായി ബൈക്കുളയിലെത്തിയത്. ഇതിന് പിന്നാലെ തന്നെ നേരത്ത തന്നെ രാഷ്ട്രീയത്തില്‍ സജീവമായ ഗീത ഗാവ്‌ലി മത്സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് വാര്‍ഡുകളിലായി രണ്ട് പെണ്‍മക്കളെയും പോരിനിറക്കിയിരിക്കുകയാണ് അരുണ്‍ ഗാവ്‌ലി. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനും ഗാവ്‌ലി നേരിട്ടെത്തി.

മുന്‍ കോര്‍പറേഷന്‍ അംഗമായ ഗീത ഗാവ്ലി, അഖില്‍ ഭാരതീയ സേനയുടെ ടിക്കറ്റില്‍ വാര്‍ഡ് നമ്പര്‍ 212 ല്‍ നിന്നും, ഇളയ സഹോദരി യോഗിത ഗാവ്ലി വാര്‍ഡ് നമ്പര്‍ 207 ല്‍ നിന്നുമാണ് മത്സരിക്കുന്നത്. അരുണ്‍ ഗാവ്‌ലി സ്ഥാപിച്ച പാര്‍ട്ടിയായ അഖില്‍ ഭാരതീയ സേനയ്ക്ക് വേണ്ടിയാണ് ഇരുവരും മത്സരിക്കുന്നത്. ജനുവരി 15ന് ആണ് ബിഎംസി തിരഞ്ഞെടുപ്പ്.16ന് ഫലപ്രഖ്യാപനം നടത്തും.

"സ്വയം വിൽക്കാനുള്ള കോൺഗ്രസിന്‍റെ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്''; പരിഹസിച്ച് പിണറായി വിജയൻ

"തലമുറമാറ്റത്തിന് കോൺഗ്രസ്, യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റ്"; നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് സതീശൻ

ലഹരി മരുന്ന് വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

പ്രസിഡന്‍റ് മണവാട്ടിയാകുന്നു; കോങ്ങാട് പഞ്ചായത്തിൽ കല്യാണമേളം

അധികം പുറത്തിറങ്ങാത്ത കുട്ടി, കുളത്തിനരികിലെത്തുക പ്രയാസം; സുഹാന്‍റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്