ദേവലാലി കേരളീയ സമാജം ഓണാഘോഷം
നാസിക്ക്: ദേവലാലി കേരളീയ സമാജം ഓണാഘോഷം വിപുലമായ കലാപരിപാടികളോടുകൂടി ദേവലാലി അയ്യപ്പ ക്ഷേത്ര അങ്കണത്തില്‍ വെച്ച് നടത്തി. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സമാജം പ്രസിഡന്‍റ് സുരേഷ് കുമാര്‍ മാരാര്‍ ഭദ്രദീപം കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. പൊതുസമ്മേളനത്തില്‍ സെക്രട്ടറി കെ.ബി. പത്മനാഭന്‍, വൈസ് പ്രസിഡന്റ് വിജയകുമാര്‍ നായര്‍, മാവേലി ശ്രീജേഷ്, ഖജാന്‍ജി പി.ആര്‍. മോഹനന്‍, അയ്യപ്പ ക്ഷേത്ര സമിതി പ്രസിഡന്‍റ് ബിജു പിള്ള, സെക്രട്ടറി രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടിയില്‍ ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്‍റ് ജയപ്രകാശ് നായര്‍, ഫെയ്മ മഹാരാഷ്ട്ര സീനിയര്‍ സിറ്റിസണ്‍ ക്ലബ് ചെയര്‍മാന്‍ രവീന്ദ്രന്‍ നായര്‍, എന്‍.എം.സി.എ. പ്രസിഡന്‍റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള, മറ്റ് വിവിധ സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു.
സമാജം വൈസ് പ്രസിഡന്റ് വിജയകുമാര്‍ നായര്‍, സെക്രട്ടറി കെ.ബി. പത്മനാഭന്‍, ട്രഷറര്‍ പി.ആര്‍. മോഹനന്‍ എന്നിവര്‍ പരിപാടിയുടെ എല്ലാ ഘട്ടങ്ങളും ഏകോപിപ്പിച്ചു വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍, മറ്റ് വിവിധ ഇനം കളികളിലൂടെ എല്ലാ പ്രായക്കാരുടെയും സജീവ പങ്കാളിത്തത്തോടെയാണ് സമാജം ഈ വര്‍ഷം ഓണം ആഘോഷിച്ചത്.